Sub Lead

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പോലിസ് പിടിയില്‍

മുട്ടം മഞ്ഞപ്ര സ്വദേശിനായ 25കാരി സോനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും നെഞ്ചിലും ഉള്‍പ്പെടെ 40 ശതമാനത്തോളം പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പോലിസ് പിടിയില്‍
X

തൊടുപുഴ: വനിതാ ദിനത്തില്‍ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുട്ടം മഞ്ഞപ്ര സ്വദേശിനായ 25കാരി സോനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും നെഞ്ചിലും ഉള്‍പ്പെടെ 40 ശതമാനത്തോളം പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ മുട്ടം സ്വദേശിയും മുന്‍ ഭര്‍ത്താവുമായ രാഹുല്‍ രാജിനെ പോലിസ് പിടികൂടി.

ഇന്ന് രാവിലെ 8.30 ഓടെ മഞ്ഞപ്രയില്‍ സോന താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു ആസിഡ് ഒഴിച്ചത്. മുമ്പ് ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ കുറച്ചുകാലമായി പിണങ്ങി അകന്നു കഴിയുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുവന്ന ആസിഡ് സംസാരിച്ചു കൊണ്ടിരിക്കേ രാഹുല്‍ സോനയുടെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലിസ് പിടികൂടുകയായിരുന്നു. പോലീസ് സംഭവം നടന്ന സ്ഥലത്തെത്തി അന്വേഷണം നടത്തി.

അയല്‍വാസികളില്‍ നിന്നും വിവരം ശേഖരിച്ചു. സംഭവ സ്ഥലത്തു നിന്നും ആസിഡ് കൊണ്ടു വന്ന കുപ്പി കണ്ടെടുത്തു. ആക്രമണത്തിനുള്ള പ്രേരണ സംബന്ധിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it