Sub Lead

അവധിക്ക് നാട്ടിലേക്ക് പോകാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ കോട്ടയം സ്വദേശി രാജുവിന് അന്ത്യയാത്ര

അവധിക്ക് നാട്ടിലേക്ക് പോകാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ കോട്ടയം സ്വദേശി രാജുവിന് അന്ത്യയാത്ര
X

ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് പോകുവാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ കോട്ടയം സ്വദേശി രാജുവിന്റെ അന്ത്യയാത്ര. നാട്ടിലേക്ക് യാത്രക്കുള്ള തയ്യാറെടുപ്പിനിടേയാണ് രാജു അപകടത്തില്‍ മരിച്ചത്.

എംബാമിംഗ് സെന്റില്‍ നിന്ന് രാജുവിന്റെ മൃതദേഹം വെള്ളതുണിയില്‍ പൊതിഞ്ഞ് പെട്ടിയില്‍ പാക്ക് ചെയ്യുമ്പോള്‍, ഇന്നേ ദിവസം യാത്രക്കാരനായി നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റിന്റെ കോപ്പി സുഹൃത്തിന്റെ കയ്യില്‍ കാണാമായിരുന്നു.

കോട്ടയം സ്വദേശി രാജു കഴിഞ്ഞ ആറ് വര്‍ഷമായി ഷാര്‍ജയിലെ ഒരു അറബിക് റെസ്റ്റാറന്റില്‍ കുക്കായി ജോലി ചെയ്ത് വരുകയായിരുന്നു. ഈ മാസം 18ാം തീയതി ദുബായില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് പോകുവാനിരിക്കെ ഷാര്‍ജ മലിഹ റോഡില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടുകയായിരുന്നു.

നാട്ടിലേക്ക് പോകാന്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ കുറച്ച് സാധനങ്ങള്‍ കൂടി വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ഷോപ്പിലേക്ക് പോകുവാന്‍ ഷാര്‍ജ മലിഹ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാജു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

രാജുവിന് ഭാര്യയും രണ്ട് ആണ്‍മക്കളുമാണുള്ളത്. സാമ്പത്തികമായി ഏറെ ദുരിതം അനുഭവിക്കുന്ന രാജു ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ദുബൈ എംബാമിങ് സെന്ററില്‍ കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു സുഹൃത്തുക്കള്‍. രാജുവിന്റെ ഭാരൃ ബിന്ദുവിനെ മരണവിവരം അറിയിച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it