Sub Lead

കോളജ് വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍

കോളജ് വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍
X

ബെംഗളൂരു: കോളജ് വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കര്‍ണാടകയില്‍ എബിവിപി നേതാവിനെ അറസ്റ്റ് ചെയ്തു. ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി യൂനിറ്റ് എബിവിപി പ്രസിഡന്റ് പ്രതിക് ഗൗഡയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. നിരവധി കോളജ് വിദ്യാര്‍ഥിനികളുമായി ഇയാള്‍ അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോകളില്‍ അടങ്ങിയിരുന്നത്. ഞായറാഴ്ച അറസ്റ്റ് ചെയ്ത് പ്രതിയെ റിമാന്റ് ചെയ്തു. നാഷനല്‍ സ്റ്റുഡന്റ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍എസ് യു ഐ) അംഗങ്ങള്‍ പോലിസ് സൂപ്രണ്ട് എസ് മിഥുന്‍ കുമാറിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോളജ് വിദ്യാര്‍ഥിനികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it