അഭിനന്ദനെ സ്വീകരിക്കാന്‍ കുടുംബം വാഗ അതിര്‍ത്തിയിലെത്തി
അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു

ന്യൂൃല്‍ഹി: പാക് തടവിലുള്ള ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ കുടുംബം ഇന്തോ-പാക് അതിര്‍ത്തിയായ വാഗയിലെത്തി. പിതാവും റിട്ട. എയര്‍മാര്‍ഷലുമായ സിംഹക്കുട്ടി വര്‍ധമാനും മാതാവ് ശോഭയുമാണ് വാഗയിലെത്തിയത്. അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. വാഗ അതിര്‍ത്തി വഴിയാണ് ഇന്ത്യയിലെത്തിക്കുകയെന്നും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മാതാപിതാക്കള്‍ ചെന്നൈ തിരുവണ്ണാമലയില്‍ നിന്ന് പുറപ്പെട്ടത്. അഭിനന്ദനെ സ്വീകരിക്കാന്‍ ജന്‍മനാട്ടില്‍ വന്‍ ഒരുക്കങ്ങളാണു നടക്കുന്നത്. മകന്‍ പാകിസ്താന്റെ പിടിയിലായെന്ന് അറിഞ്ഞതു മുതല്‍ മാതാവ് പ്രാര്‍ഥനയിലായിരുന്നുവെന്നാണു റിപോര്‍ട്ടുകള്‍. ഇംറാന്‍ഖാന്റെ പ്രഖ്യാപനം വന്ന ശേഷം മാതാവ് ശോഭ ധൈര്യം വീണ്ടെടുക്കുകയും മകനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയുമായിരുന്നു.
RELATED STORIES
സംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില് ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില് കഞ്ചാവ് വില്പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്ത്തതിനെച്ചൊല്ലി തര്ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില് യെല്ലോ അലര്ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMT