രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു

ഇന്‍ഡോര്‍: രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണറിന്റെ ആള്‍മറ തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു. ഇന്ന് രാവിലെ ഇന്‍ഡോര്‍ ബെലേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലാണ് അപകടം. മരിച്ച എട്ട് പേരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കിണറ്റില്‍ 30 ലധികം പേരാണ് വീണത്. 17 പേരെ രക്ഷപ്പെടുത്തിയതായും പലരും ആശുപത്രിയിലാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഇന്‍ഡോര്‍ പോലീസ് മേധാവി മകരന്ദ് ദ്യൂസ്‌കര്‍ അറിയിച്ചു. രാമനവമി ദിനത്തോടനുബന്ധിച്ചുണ്ടായ തിരക്കാണ് അപകടത്തിനു കാരണം. ക്ഷേത്രത്തിനുള്ളിലെ ആള്‍മറ ഇടിഞ്ഞ് ആളുകള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃശ്യങ്ങളിലും വ്യക്തമാവുന്നുണ്ട്. കിണറില്‍ കുടുങ്ങിയവരെ കയറും ഏണിയും ഉപയോഗിച്ച് പുറത്തെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സംഭവംനിര്‍ഭാഗ്യകരമാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്‍ഡോര്‍ കലക്ടര്‍ ടി രാജ പറഞ്ഞു.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT