Sub Lead

അമ്മക്ക് അന്നമെത്തിക്കാന്‍ ഭിക്ഷയാചിച്ച് ആറ് വയസ്സുകാരി

കര്‍ണാടക കൊപ്പല്‍ ജില്ലയില്‍ നിന്നുള്ള ഭാഗ്യശ്രീയാണ് അമ്മ ദുര്‍ഗാമ്മക്ക് അന്നം എത്തിക്കാന്‍ ഭിക്ഷയെടുക്കുന്നത്. രോഗിയായ ദുര്‍ഗാമ്മ ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതോടെ ഭാഗ്യശ്രീയും ദുര്‍ഗാമ്മയും പട്ടിണിയിലാകുകയായിരുന്നു.

അമ്മക്ക് അന്നമെത്തിക്കാന്‍ ഭിക്ഷയാചിച്ച് ആറ് വയസ്സുകാരി
X
ബെംഗളൂരു: രോഗിയായി ആശുപത്രിയില്‍ കഴിയുന്ന അമ്മയെ സംരക്ഷിക്കാന്‍ ഭിക്ഷയാചിച്ച് ആറ് വയസ്സുകാരി. കര്‍ണാടക കൊപ്പല്‍ ജില്ലയില്‍ നിന്നുള്ള ഭാഗ്യശ്രീയാണ് അമ്മ ദുര്‍ഗാമ്മക്ക് അന്നം എത്തിക്കാന്‍ ഭിക്ഷയെടുക്കുന്നത്. രോഗിയായ ദുര്‍ഗാമ്മ ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതോടെ ഭാഗ്യശ്രീയും ദുര്‍ഗാമ്മയും പട്ടിണിയിലാകുകയായിരുന്നു.

'എനിക്ക് അച്ഛനില്ല, എന്റെ അമ്മയെ നല്ല നിലയില്‍ നോക്കണമെന്നാണ് എന്റെ ആഗ്രഹം. ഞങ്ങളുടെ കയ്യില്‍ പണമില്ലാത്തത് കൊണ്ടാണ് ഭിക്ഷ യാചിക്കേണ്ടി വന്നത്. ആളുകളോട് പണം ചോദിക്കുന്നു, കിട്ടുന്ന പണം കൊണ്ട് അമ്മക്ക് ഭക്ഷണം എത്തിക്കുന്നു' ഭാഗ്യശ്രീ പറഞ്ഞു.

അമിത മദ്യപാനത്തെ തുടര്‍ന്നാണ് ഭാഗ്യശ്രീയെ ആശുപത്രിയില്‍ എത്തിച്ചത്. ദുര്‍ഗാമ്മയുടെ അമിത മദ്യപാനം മൂലമാണ് ഭര്‍ത്താവും അവരെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഇതോടെ രോഗിയായ അമ്മയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ആറുവയസ്സുകാരിയായ ഭാഗ്യശ്രീയുടെ തലയിലാവുകയായിരുന്നു.

ഒരാഴ്ച്ചയായി ആശുപത്രിയുടെ സമീപ പ്രദേശങ്ങളില്‍ ഭിക്ഷയാചിച്ചാണ് ഇരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇക്കാര്യം ആശുപത്രിയില്‍ എത്തുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി അധികൃതരുമായി സംസാരിക്കുകായിരുന്നു. മുഖ്യമന്ത്രിയുെട ഓഫിസിലും പരാതി എത്തിയോടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു. കുട്ടിയേയും അമ്മയേയും സംരക്ഷിക്കാന്‍ വനിത-ശിശുക്ഷേമ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Next Story

RELATED STORIES

Share it