Sub Lead

യുപിയിലെ 'ലൗ ജിഹാദ്' നിയമം: ഒരു മാസത്തിനിടെ അറസ്റ്റിലായത് 54 പേര്‍

നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉത്തര്‍പ്രദേശ് പോലിസ് 16 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 86 പേര്‍ക്കെതിരേ കേസെടുക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

യുപിയിലെ ലൗ ജിഹാദ് നിയമം: ഒരു മാസത്തിനിടെ അറസ്റ്റിലായത് 54 പേര്‍
X

ലഖ്‌നൗ: ഒരു മാസം മുമ്പ് നടപ്പിലാക്കിയ യുപിയിലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം 2020 പ്രകാരം ഇതുവരെ അറസ്റ്റിലായത് 54 പേരെന്ന് രേഖകള്‍. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉത്തര്‍പ്രദേശ് പോലിസ് 16 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 86 പേര്‍ക്കെതിരേ കേസെടുക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രതി ചേര്‍ക്കപ്പെട്ട 31 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഈതയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 26 പേര്‍ക്കെതിരേയാണ് ഇവിടെ കേസെടുത്തിട്ടുള്ളത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് മിക്ക എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പല കേസുകളിലും ആളുകള്‍ക്ക് പുതിയ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്ന് പോലിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ബിജ്‌നോര്‍, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് എഫ്‌ഐആര്‍ വീതവും ഫിറോസാബാദ്, ബറേലി, മൊറാദാബാദ്, കനൂജ്, ഹാര്‍ദോയ്, സീതാപൂര്‍, സഹാറന്‍പൂര്‍, മുസാഫര്‍നഗര്‍, അസംഗഡ്, മാഉ, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളില്‍ ഓരോന്നും വീതം എഫ്‌ഐആര്‍ രേഖപ്പെടുത്തി.

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ ഒരു പ്രാദേശിക വ്യവസായി മുഹമ്മദ് ജാവേദിനെതിരെ ജലേസര്‍ പോലിസ് കേസെടുത്തിരുന്നു.ജാവേദിന്റെ കുടുംബത്തിലെ 14 പേരെ പ്രതികളാക്കിയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it