Sub Lead

ദേശീയ പതാക നീക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

ആദ്യം രണ്ട് വിദ്യാര്‍ഥികള്‍ കൊടിമരം മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനെത്തിപ്പോഴാണ് മറ്റു മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കൂടി ഷോക്കേറ്റത്.

ദേശീയ പതാക നീക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
X

ബംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം ദേശീയ പതാക മാറ്റുന്നതിനിടെ കര്‍ണാടകയിലെ അഞ്ച് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു. ദേവരാജ് റസിഡന്‍ഷ്യന്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ സ്‌കൂളിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ദേശീയ പതാക സ്ഥാപിച്ച കൊടിമരം മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാഥികള്‍ക്ക് ഷോക്കേറ്റത്.

ആദ്യം രണ്ട് വിദ്യാര്‍ഥികള്‍ കൊടിമരം മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനെത്തിപ്പോഴാണ് മറ്റു മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കൂടി ഷോക്കേറ്റത്. കെട്ടിടത്തിന്റെ ഉടമ, ഹോസ്റ്റലിന്റെ വാര്‍ഡന്‍, പ്രാദേശിക വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it