Sub Lead

ആള്‍ക്കൂട്ട ആക്രമണത്തെതുടര്‍ന്ന് ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍

പുതുപ്പറമ്പ് സ്വദേശി ശശിയെയാണ് കോട്ടക്കല്‍ പോലിസ് ഇന്ന് പിടികൂടിയത്.

ആള്‍ക്കൂട്ട ആക്രമണത്തെതുടര്‍ന്ന് ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍
X

കോട്ടക്കല്‍: ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പുതുപ്പറമ്പ് സ്വദേശി ശശിയെയാണ് കോട്ടക്കല്‍ പോലിസ് ഇന്ന് പിടികൂടിയത്. ഇന്നലെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുള്‍ ഗഫൂര്‍ (28), കുറുക്കന്‍ മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പന്‍ ബഷീര്‍ (45) എന്നിവരെയാണ് എസ്‌ഐ റിയാസ് ചാക്കീരി ഇന്നലെ അറസ്റ്റ് ചെയ്തത്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കമുള്ളവര്‍ ഒളിവിലാണെന്നും പത്തോളം പേര്‍ അറസ്റ്റിലാവാനുണ്ടെന്നും പോലിസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി കാരാട്ടങ്ങാടിയിലായിരുന്നു ഷാഹിറിനു പതിനഞ്ചോളം വരുന്ന സംഘത്തിന്റെ മര്‍ദനമേറ്റത്. ഷാഹിര്‍ വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. ഇന്നലെ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it