Sub Lead

ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ 313 സിംഹങ്ങള്‍ മരണപ്പെട്ടു

ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ 313 സിംഹങ്ങള്‍ മരണപ്പെട്ടു
X

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ 152 കുഞ്ഞുങ്ങളടക്കം 313 സിംഹങ്ങള്‍ മരണപ്പെട്ടതായും 23 എണ്ണത്തിന്റേത് അസ്വാഭാവിക മരണമാണെന്നും സംസ്ഥാന വനം മന്ത്രി ഗണപത് വാസവ നിയമസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ വിര്‍ജി തുമ്മറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2019 ല്‍ 154 മരണങ്ങളും 2020 ല്‍ 159 മരണങ്ങളുമാണുണ്ടായത്. ഇതില്‍ 90 സിംഹങ്ങളും 71 സിംഹങ്ങളും 152 കുട്ടികളും ഉള്‍പ്പെടുന്നു. 313 മരണങ്ങളില്‍ 23 എണ്ണം ആള്‍മറയില്ലാത്ത കിണറുകളില്‍ വീണോ വാഹനങ്ങള്‍ ഇടിച്ചോ പോലുള്ള അസ്വാഭാവിക കാരണങ്ങളാല്‍ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പെടാതിരിക്കാന്‍ ഗിര്‍ സാങ്ച്വറിക്ക് സമീപം 43,000 കിണറുകളില്‍ പാരാപറ്റ് മതിലുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും വാസവ പറഞ്ഞു. ഇത്തരം നിരവധി സംരക്ഷണ ശ്രമങ്ങള്‍ സിംഹങ്ങളുടെ ജനസംഖ്യ 2015 ല്‍ 523 ല്‍ നിന്ന് 29 ശതമാനം ഉയര്‍ന്ന് 2020 ല്‍ 674 ആയി ഉയര്‍ത്തിയിരുന്നു. ഗിര്‍ വനമേഖലയിലെ സംരക്ഷണത്തിനും വികസനത്തിനുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേന്ദ്രം 108 കോടി രൂപ നല്‍കിയതായി മന്ത്രി അറിയിച്ചു.

313 Lion Deaths In 2 Years In Gujarat: Minister Tells Assembly

Next Story

RELATED STORIES

Share it