Sub Lead

ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം വ്യാപിക്കുന്നു; മൂന്നുപേര്‍ കൊല്ലപ്പെട്ടു

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖയ്യൂം മൊല്ല(26)യെ വെടിവച്ചു കൊലപ്പെടുത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്

ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം വ്യാപിക്കുന്നു; മൂന്നുപേര്‍ കൊല്ലപ്പെട്ടു
X

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളിലെ വിവിധ സ്ഥലങ്ങളിലുണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും രണ്ടു ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. പര്‍ഗാനാസ് ജില്ലയിലെ നായ്ജത് സന്തേഷ്‌കാളി ഏരിയയില്‍ പാര്‍ട്ടി പതാകകള്‍ അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് വൈകീട്ട് ഏഴോടെ സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖയ്യൂം മൊല്ല(26)യെ വെടിവച്ചു കൊലപ്പെടുത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. അതേസമയം, മൂന്നു ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കുറ്റപ്പെടുത്തിയ ബിജെപി നേതാവ് മുകുള്‍ റോയ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കുമെന്നും അറിയിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മമതാ ബാനര്‍ജിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ബംഗാളില്‍ 54 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ആകെയുള്ള 42 സീറ്റില്‍ 18 സ്ഥലത്ത് ബിജെപി ജയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റുകളാണുള്ളത്. 2014ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 34 സീറ്റുകള്‍ ലഭിച്ചിരുന്നു.




Next Story

RELATED STORIES

Share it