Sub Lead

കാമുകന്റെ അടുത്തെത്താന്‍ സഹായം തേടിയ 13കാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ് നഗര്‍ സ്വദേശി ധരണി (22) എന്നിവരാണു അറസ്റ്റിലായത്.

കാമുകന്റെ അടുത്തെത്താന്‍ സഹായം തേടിയ 13കാരിയെ പീഡിപ്പിച്ചു;  മൂന്നു പേര്‍ അറസ്റ്റില്‍
X

കോഴിക്കോട്: തമിഴ്‌നാട്ടിലുള്ള കാമുകന്റെ അടുത്തെത്താന്‍ സഹായം ചോദിച്ച 13കാരിയെ യാത്രക്കിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് സംഭവം.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. സംഭവത്തില്‍ കാമുകനെയും അറസ്റ്റ് ചെയ്തു. മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ് നഗര്‍ സ്വദേശി ധരണി (22) എന്നിവരാണു അറസ്റ്റിലായത്.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടി ധരണിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കാമുകന്റെ അടുക്കല്‍ എത്തുന്നതിനായി മിഥുന്‍ രാജിന്റെ സഹായം തേടുകയായിരുന്നു. മണാശ്ശേരിയിലെ ആശുപത്രിയില്‍ വച്ചാണു പെണ്‍കുട്ടി മിഥുന്‍ രാജിനെ കണ്ടുമുട്ടിയത്.

പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ഈ മാസം രണ്ടിനു മിഥുന്‍രാജ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായെത്തി പെണ്‍കുട്ടിയെ കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കല്‍ കോളജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തി മിഥുന്‍രാജ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാന്‍ഡിലെത്തിച്ചു കടന്നുകളയുകയായിരുന്നു.


Next Story

RELATED STORIES

Share it