- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ഐഎ കേസിലെ വിചാരണത്തടവുകാരന്‍ ജയിലില്‍ മരിച്ചു

ന്യൂഡല്‍ഹി: എന്‍ഐഎ കേസിലെ വിചാരണത്തടവുകാരന്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ഡല്‍ഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ജയിലില്‍ തളര്‍ന്നു വീണ അമീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന അമീനെ 2021 മാര്‍ച്ചിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. ഐഎസ് കേസിലായിരുന്നു അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് 5000 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലും കര്‍ണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു അമീനെതിരായ കുറ്റപത്രം വിശദമാക്കുന്നത്. ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഐഎസ്‌ഐഎസ് ആശയപ്രചാരണം നടത്തുകയും ഐഎസ്‌ഐഎസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്ത് ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അമീനിനെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ള കുറ്റമാണ്.







