Sub Lead

കേരള രാജ്യാന്തര ചലച്ചിത്രമേള അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി

2019 സെപ്തംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം.

കേരള രാജ്യാന്തര ചലച്ചിത്രമേള അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി
X

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. 2021 ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയതികളിലാണ് നടത്തുന്നത് എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ നടത്താറുള്ള മേള ഇത്തവണ കൊവിഡ് കാരണം ആണ് അടുത്തവര്‍ഷത്തേക്ക് മാറ്റിയത്. എന്നാല്‍ ഫെബ്രുവരിയില്‍ സ്ഥിതി അനുസരിച്ച് മേള നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

2019 സെപ്തംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം. മേളയിലേക്ക് ചിത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഒക്ടോബര്‍ 31 ആണ് മേളയിലേക്ക് ചിത്രങ്ങള്‍ അയക്കേണ്ട അവസാന തീയതി. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അക്കാദമിയില്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്‌ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയ്യതി ജനുവരി 20 ആണ്.

കൊവിഡ് പശ്ചാത്തലത്തെ തുടര്‍ന്ന് കാന്‍സ് ഉള്‍പ്പെടെ ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളില്‍ പലതും ഇത്തവണ റദ്ദാക്കിയിരുന്നു. ചില ചലച്ചിത്രമേളകള്‍ ഓണ്‍ലൈനിലൂടെ സിനിമാപ്രദര്‍ശനവും ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനകേന്ദ്രങ്ങളുടെയും സിനിമകളുടെയും എണ്ണം കുറച്ചും ഒപ്പം ഓണ്‍ലൈന്‍ സ്‌ക്രീനിങ് സൗകര്യം ഏര്‍പ്പെടുത്തിയുമാണ് ഇത്തവണത്തെ ടൊറന്റോ ചലച്ചിത്രമേള നടക്കുക.




Next Story

RELATED STORIES

Share it