ക്ഷേത്രത്തിലെ 'ജ്യൂസ് പ്രസാദം' കുടിച്ച 25 ഭക്തര്‍ കുഴഞ്ഞുവീണു
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്‌നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.
BY SRF13 April 2022 1:38 PM GMT
X
SRF13 April 2022 1:38 PM GMT
ഗുരുഗ്രാം: ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് പ്രസാദമാണെന്ന് പറഞ്ഞ് നല്‍കിയ ജ്യൂസ് കുടിച്ച് 25 ഓളം പേര്‍ കുഴഞ്ഞുവീണു. ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്‌നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതായി പോലിസ് അറിയിച്ചു. ക്ഷേത്രപരിസരത്ത് എത്തിയ അജ്ഞാതന്‍ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് പറഞ്ഞ് ഭക്തര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ക്ഷേത്രത്തില്‍ മോഷണ ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT