Sub Lead

യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കൊവിഡ്; സാംപിളുകള്‍ വിപുലമായ പരിശോധനയ്ക്ക് അയച്ചു

യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കൊവിഡ്; സാംപിളുകള്‍ വിപുലമായ പരിശോധനയ്ക്ക് അയച്ചു
X

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ 22 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്ത 50 പേരെ ക്വറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.യു.കെയില്‍ നിന്നെത്തിയ എട്ട് പേര്‍ അമൃത്സറിലും അഞ്ച് പേര്‍ ന്യൂഡല്‍ഹിയിലും രണ്ടുപേര്‍ കൊല്‍ക്കത്തയിലും ഒരാള്‍ ചെന്നൈയിലുമാണ് പരിശോധനയില്‍ കൊവിഡ് ബാധിതരായി കണ്ടെത്തിയത്. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെയും ജനിതകമാറ്റം വന്ന പുതിയ വൈറസ് വകഭേദം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ അതിവേഗ വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസാണോ ഇവരെ ബാധിച്ചത് എന്നറിയാനായി സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും വിമാനത്താവളത്തില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം ലഭിച്ച ശേഷം മാത്രമാണ് ഇവരെ പുറത്തുവിട്ടത്.

പോസിറ്റീവ് പരീക്ഷിച്ചവരുടെ സാംപിളുകള്‍ പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പോലുള്ള പ്രത്യേക ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ യുകെയില്‍ നിന്നത്തിയ ഓരോ യാത്രക്കാരെയും അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വന്നവര്‍ക്ക് കര്‍ശനമായ സ്വയം നിരീക്ഷണം ശുപാര്‍ശ ചെയ്യുകയും ചെയ്യ്തു. ഡിസംബര്‍ 31 വരെ യുകെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,950 പുതിയ കൊവിഡ് -19 അണുബാധകള്‍ ഇന്ത്യയില്‍ രേഖപ്പെടുത്തി. മൊത്തം കേസുകള്‍ 1.01 കോടിയായിതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് -19 ബാധിച്ച് 1,46,444 പേര്‍ മരിച്ചു. ഇതില്‍ 333 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.




Next Story

RELATED STORIES

Share it