ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു സായുധര്‍ കൊല്ലപ്പെട്ടു

പുല്‍വാമയിലെ പന്‍സാമില്‍ പുലര്‍ച്ചെ 2.10 ഓടെയാണ് സൈന്യവും സായുധ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു സായുധര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്നു പുലര്‍ച്ചെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സായുധര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ പന്‍സാമില്‍ പുലര്‍ച്ചെ 2.10 ഓടെയാണ് സൈന്യവും സായുധ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ്, രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്.

ഏറ്റുമുട്ടലിനു പിന്നാലെ നടത്തിയ തിരച്ചിലില്‍ രണ്ടു സായുധ പ്രവര്‍ത്തകരുടെ മൃതദേഹം കണ്ടെടുത്തു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

RELATED STORIES

Share it
Top