Sub Lead

ഗസയില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ഒമ്പതുപേര്‍ക്ക് പരിക്ക്

ഗസയില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ഒമ്പതുപേര്‍ക്ക് പരിക്ക്
X

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ആന്റി ടാങ്ക് മിസൈല്‍ ഉപയോഗിച്ചുള്ള പതിയിരുന്നാക്രമണമാണ് നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അല്‍ ജലാ തെരുവില്‍ നടന്ന ആക്രമണത്തില്‍ ഒരു മെര്‍ക്കാവ ടാങ്കും ഒരു ഡി-9 ബുള്‍ഡോസറും തകര്‍ന്നു. ആക്രമണത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയ സൈനികരെയും ആക്രമിച്ചു. പരിക്കേറ്റവരെ സൊറോക്ക ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയി. ജൂണിലെ യുദ്ധത്തില്‍ ഇറാന്റെ മിസൈല്‍ വീണ ആശുപത്രിയാണിത്.

Next Story

RELATED STORIES

Share it