അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; ഇടിമിന്നലേറ്റതെന്ന് അധികൃതര്‍

ഗുവാഹത്തി: വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ അസമിലെ നാഗാവോണില്‍ 18 കാട്ടാനകളെ കൂട്ടത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടോലി സംരക്ഷിത വന മേഖലയിലാണ് കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞത്. ഇടിമിന്നലേറ്റാണ് ആനകള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാട്ടില്‍ മൃഗങ്ങളുടെ ശവശരീരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപ ഗ്രാമവാസികള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇത്തരത്തില്‍ വലിയതോതില്‍ ആനകള്‍ ചരിഞ്ഞതില്‍ ആശങ്കയുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ബിബിസിയോട് പറഞ്ഞു.
ഇന്ത്യയില്‍ 27,000ത്തിലേറെ ഏഷ്യന്‍ ആനകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 21% അസമിലാണുള്ളത്. അസമില്‍ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം ആനകളെ ഒരേ സമയം മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗാവോണിലെ കതിയാറ്റോലി പര്‍വതനിരയിലുണ്ടായ വലിയ ഇടിമിന്നലിനെ തുടര്‍ന്ന് ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതില്‍ അതീവ വേദനയുണ്ടെന്ന് അസം സംസ്ഥാന വനം മന്ത്രി പരിമള്‍ ശുക്ല ബൈദ്യ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ വന്യജീവി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു.
18 Indian elephants die when forest struck by lightning
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT