Sub Lead

1.75 കോടി ഇന്ത്യക്കാര്‍ പ്രവാസികളെന്ന് യുഎന്‍ റിപോര്‍ട്ട്

സാര്‍വദേശീയ തലത്തില്‍ 27.20 കോടി കുടിയേറ്റക്കാരാണുള്ളത്. അതില്‍ 1.75 കോടി പേര്‍ ഇന്തയാക്കാരാണ്. ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയുള്ള കുടിയേറ്റം വര്‍ധിക്കുകയാണെന്ന് യുഎന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

1.75 കോടി ഇന്ത്യക്കാര്‍ പ്രവാസികളെന്ന് യുഎന്‍ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 1.75 കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതായി യുഎന്‍ റിപോര്‍ട്ട്. 66 ലക്ഷം പ്രവാസികളുണ്ടായിരുന്ന 1990ല്‍ നിന്ന് 2019ല്‍ എത്തുമ്പോള്‍ അത് 1.75 കോടി ആയി വര്‍ധിച്ചതായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച യുനൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ മൈഗ്രന്റ്‌സ് സ്‌റ്റോക്ക് 2019 ഡാറ്റ വ്യക്തമാക്കുന്നു.

യുഎന്നിന്റെ സാമൂഹിക, സാമ്പത്തിക കാര്യ വിഭാഗത്തിനു കീഴിലുള്ള പോപ്പുലേഷന്‍ ഡിവിഷനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.സെന്‍സസിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സാര്‍വദേശീയ തലത്തില്‍ 27.20 കോടി കുടിയേറ്റക്കാരാണുള്ളത്. അതില്‍ 1.75 കോടി പേര്‍ ഇന്തയാക്കാരാണ്. ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയുള്ള കുടിയേറ്റം വര്‍ധിക്കുകയാണെന്ന് യുഎന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യക്കാരുടെ കുടിയേറ്റ ഇടങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാറ്റങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെ കണക്കില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അടങ്ങിയിട്ടില്ല.30 വര്‍ഷത്തിനിടെ രണ്ടു ലക്ഷത്തോളം അഭയാര്‍ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണത്തിലും വര്‍ധനവാണുള്ളത്.

ഇന്ത്യന്‍ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍ 0.4 ശതമാനം മാത്രമാണ്. 1990ല്‍ ഇത് 0.9 ശതമാനമായിരുന്നു. അയല്‍ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലേക്ക് കുടിയേറ്റം നടക്കുന്നത്. ഇതില്‍ 30 ലക്ഷം ആളുകള്‍ ബംഗ്ലാദേശില്‍നിന്നാണ്.ആഗോള തലത്തില്‍ കുടിയേറ്റം 3.5 ശതമാനം ആയി വര്‍ദ്ധിച്ചിട്ടുണ്ട്. 2000ല്‍ ഇത് 2.8 ശതമാനമായിരുന്നു. ഏറ്റവും അധികം ആളുകള്‍ കുടിയേറ്റത്തിനായി തിരഞ്ഞെടുത്തത് യുഎസിനേയാണ്. തൊട്ടുപിന്നാലെ ജര്‍മ്മനിയും സൗദി അറേബ്യയുമാണ്. 26നും 64നും ഇടയില്‍ പ്രായമുള്ളവരാണ് സാര്‍വദേശീയ തലത്തില്‍ കുടിയേറുന്നതെന്നും യുഎന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it