Sub Lead

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന കേസ്; 16 വയസ്സുകാരനെ കുറ്റവിമുക്തനാക്കി

പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് നളന്ദ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അസാധാരണ വിധി പുറപ്പെടുവിച്ചത്.

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന കേസ്; 16 വയസ്സുകാരനെ കുറ്റവിമുക്തനാക്കി
X
ന്യൂഡല്‍ഹി: 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 16 വയസ്സുകാരനെ കോടതി കുറ്റവിമുക്തനാക്കി. പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് നളന്ദ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അസാധാരണ വിധി പുറപ്പെടുവിച്ചത്.

മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. 2019 ഫെബ്രുവരിയിലാണ് കേസിന്റെ തുടക്കം. പതിനാറുകാരനും സഹോദരനും ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. തുടര്‍ന്ന് അന്വേഷണം തുടങ്ങിയ പോലിസ് സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി.

തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയതോടെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോടതിയില്‍ നേരിട്ട് എത്തിയ പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും തന്നെക്കാള്‍ പ്രായക്കുറവുള്ള പ്രതിയുമായി താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മൊഴി നല്‍കി. ഈ ബന്ധത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ ആണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിചാരണ തുടങ്ങിയത്. നിയമപ്രകാരം ആണ്‍കുട്ടിയുടെ നടപടി ശിക്ഷാര്‍ഹമാണെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുടെ ജീവിതം പരിഗണിച്ച് പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്ന് കോടതി വിധിക്കുകയായിരുന്നു.

ഈ ഉത്തരവ് തീര്‍ത്തും വ്യത്യസ്തമാണെന്നും ആര്‍ക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ജീവിതസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് ചെയ്യാന്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it