Sub Lead

യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവര്‍ന്നു; 14 പേര്‍ അറസ്റ്റില്‍

യുവാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന സംഘം മീനങ്ങാടി കുട്ടിരായീന് പാലത്തിനടുത്ത് ദേശീയപാതയില്‍ വച്ചാണ് കവര്‍ച്ച നടത്തിയത്. തൃശ്ശൂര്‍ സ്വദേശികളായ സജിത്ത് (33), നിഷാദ് (27), വിഷ്ണു (സലിം അബ്ദുല്ല- 27), വിപിന്‍ (അപ്പൂസ്-26), ജിജോഷ് (42), റിജോ(30), ദിലി(27), രാഹുല്‍ (28), നിതീഷ് (29), അഭിലാഷ് (32), സായൂജ് (28), സുധാകരന്‍ (39) തുടങ്ങി 14 പേരെയാണ് പോലിസ് പിടികൂടിയത്.

യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവര്‍ന്നു; 14 പേര്‍ അറസ്റ്റില്‍
X

കല്‍പറ്റ: മൈസൂരുവില്‍ നിന്നും സ്വര്‍ണം വിറ്റ് മടങ്ങുകയായിരുന്ന യുവാക്കളുടെ വാഹനം പിന്തുടര്‍ന്ന് 17ലക്ഷം രൂപ തട്ടിപ്പറിച്ചു. കല്‍പറ്റ വെങ്ങപ്പള്ളി സ്വദേശികളാണ് കവര്‍ച്ചക്കിരയായത്. മാരകായുധങ്ങളുമായി 15 അംഗ സംഘം യുവാക്കളുടെ വാഹനം പിന്തുടര്‍ന്നാണ് കവര്‍ച്ച നടത്തിയത്.

യുവാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന സംഘം മീനങ്ങാടി കുട്ടിരായീന് പാലത്തിനടുത്ത് ദേശീയപാതയില്‍ വച്ചാണ് കവര്‍ച്ച നടത്തിയത്. തൃശ്ശൂര്‍ സ്വദേശികളായ സജിത്ത് (33), നിഷാദ് (27), വിഷ്ണു (സലിം അബ്ദുല്ല- 27), വിപിന്‍ (അപ്പൂസ്-26), ജിജോഷ് (42), റിജോ(30), ദിലി(27), രാഹുല്‍ (28), നിതീഷ് (29), അഭിലാഷ് (32), സായൂജ് (28), സുധാകരന്‍ (39) തുടങ്ങി 14 പേരെയാണ് പോലിസ് പിടികൂടിയത്.

കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പോലിസ് അറിയിച്ചു. മീനങ്ങാടി സി ഐ അബ്ദുല്‍ ശരീഫിന്റെയും വൈത്തിരി സിഐയുടേയും നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായവര്‍ തൃശൂര്‍ ജില്ലയിലും മറ്റും സമാനമായ നിരവധി കേസുകളിലെ പ്രതികളാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും


Next Story

RELATED STORIES

Share it