Latest News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്
X

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അലിയാരിനെ (58) ആണ് മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്.

2020 ഡിസംബര്‍ 28-നാണ് സംഭവം നടന്നത്. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു 12 വയസ്സുകാരന്‍. കൂടുതല്‍ മീന്‍ ലഭിക്കുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വിശ്വസിപ്പിച്ച് പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it