Latest News

വിസിറ്റിങ്ങ് വിസയില്‍ ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

വിസിറ്റിങ്ങ് വിസയില്‍ ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
X

ദോഹ: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയിരുന്ന 500ലേറെ ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇവരെ എത്തിച്ചതെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ രണ്ടു വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖത്തറില്‍ തുടരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും അപകടകരമായ വസ്തുക്കളെ സമീപിക്കരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളിലൂടെയാണ് സന്ദര്‍ശകരെയും താല്‍ക്കാലിക വിസയില്‍ എത്തിയവരെയും പ്രധാനമായും നാട്ടിലേക്ക് തിരികെ എത്തിച്ചത്. ഇന്ത്യന്‍ സമൂഹത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. ഔദ്യോഗിക ചാനലുകള്‍ നല്‍കുന്ന അലേര്‍ട്ടുകളും മുന്നറിയിപ്പുകളും ഗൗരവമായി കാണുകയും ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് എംബസി അഭ്യര്‍ഥിച്ചു.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഏഴു വരെ വിമാന ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ടൂറിസ്റ്റുകളുടെയും ഹയ്യ എ1 വിസയിലുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് തുറന്നിരുന്നു. ഖത്തറില്‍ സ്ഥിര ജോലി ചെയ്യാത്ത ഇന്ത്യക്കാര്‍ക്കായി മാത്രമായിരുന്നു ഈ രജിസ്‌ട്രേഷന്‍. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിലവില്‍ പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ലെന്നും എംബസി അറിയിച്ചു.

Next Story

RELATED STORIES

Share it