Sub Lead

രാജ്യത്ത് ഒറ്റ ദിവസത്തിനുള്ളില്‍ 14,516 പേര്‍ക്ക് കൊവിഡ്, 375 മരണം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 1.24 ലക്ഷം കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഒറ്റ ദിവസത്തിനുള്ളില്‍ 14,516 പേര്‍ക്ക് കൊവിഡ്, 375 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 14,516 പേര്‍ക്ക്. കൂടാതെ 375 പേര്‍ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.95 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 2.13 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 1.68 ലക്ഷം പേരാണ് ചികില്‍സയിലുളളത്. ഇതുവരെ 12,948 പേരാണ് കൊവിഡിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതുവരെ 213831 പേരാണ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 1.24 ലക്ഷം കേസുകള്‍ റിപോര്‍ട്ട് ചെയ്തു, 5,893 രോഗികള്‍ മരിച്ചു.ഡല്‍ഹിയില്‍ ഒറ്റദിവസം റിപോര്‍ട്ട് ചെയ്തത് 3000 ല്‍ അധികം കൊവിഡ് കേസുകളാണ്. ഇതോടെ ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53,116 ആയി. ഇതില്‍ 27512 കേസുകളാണ് ഇപ്പോള്‍ ആക്ടീവ് ആയിട്ടുള്ളത്. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 2035 ആണ്. നിലവില്‍, 23569 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2115 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 61 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 666 ആയി ഉയര്‍ന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 23,509 പേരാണ് ചികില്‍സയിലുള്ളത്. 1630 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതുവരെ 30271 പേരാണ് രോഗമുക്തി നേടിയത്. ചെന്നൈ ഉള്‍പെടെ മൂന്ന് ജില്ലകളായ കാഞ്ചീപുരം, തിരുവല്ലൂര്‍, ചെഗല്‍പട്ട് എന്നിവിടങ്ങളില്‍ ഇന്നലെ മപതല്‍ 12 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു, നിരീക്ഷണത്തിനായി പോലിസ് ഡ്രോണ്‍ ഉപയോഗിക്കുകയും നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പട്രോളിങ് ശക്തമാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it