Sub Lead

വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ക്കയറി 13കാരിയെ പീഡിപ്പിച്ചെന്നു പരാതി

വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ക്കയറി 13കാരിയെ പീഡിപ്പിച്ചെന്നു പരാതി
X

കോട്ടയം: വെള്ളം ചോദിച്ച് വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴാണു സംഭവം. പെണ്‍കുട്ടി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ യുവാവ് ആദ്യം പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച ശേഷം ഇറങ്ങിയോടിയെന്നാണ് പരാതി. പ്രതി നാട്ടുകാരനല്ലെന്നാണ് വിവരം. പെണ്‍കുട്ടി ഉടനെ വീട്ടുകാരെ വീട്ടുകാരെ ഫോണില്‍വിളിച്ച് കാര്യം പറഞ്ഞു. വീട്ടുകാരെത്തിയാണ് പോലിസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പോലിസ് തയ്യാറാക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി 376 ഉള്‍പ്പെടെയുള്ള വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it