Sub Lead

പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് കോട്ടായി പോലിസിന്റെ പിടിയിലായത്.

പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ പിടിയില്‍
X
പാലക്കാട്: 11 ലക്ഷം രൂപ തട്ടിയെടുക്കാന്‍ പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ചാ നാടകം.

കവര്‍ച്ച ആസൂത്രണംചെയ്ത, പച്ചക്കറിവണ്ടിയുടെ ഡ്രൈവറടക്കം മൂന്നുപേരെ മണിക്കൂറുകള്‍ക്കകം പോലിസ് പിടികൂടി. വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് കോട്ടായി പോലിസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍കൂടി പിടിയിലാവാനുണ്ട്.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാത്തൂര്‍ ആനിക്കോടാണ് സംഭവം. മേട്ടുപ്പാളയത്തെ ഒരു പച്ചക്കറിക്കടയിലെ കളക്ഷന്‍ ഏജന്റ്, നല്ലേപ്പിള്ളി ഒലിവുപാറ താഴത്തേപ്പാടം വീട്ടില്‍ ആര്‍ അരുണും സുജിത്തും വിവിധ ഭാഗങ്ങളില്‍ പച്ചക്കറി എത്തിച്ചതിന്റെ പണം വാങ്ങി മടങ്ങുകയായിരുന്നെന്ന് പോലിസ് പറയുന്നു. ആനിക്കോട് എത്തിയപ്പോള്‍ രണ്ടുബൈക്കുകളിലായി നാലുപേരെത്തി. ഒരു ബൈക്ക് കുറുകെയിട്ട് വാഹനം തടയുകയും മറ്റൊരു ബൈക്കിലുണ്ടായിരുന്നയാള്‍ സുജിത്തിന്റെ കഴുത്തില്‍ കത്തിവെച്ച് പണം ആവശ്യപ്പെടുകയുമാണുണ്ടായതെന്ന് പോലിസ് പറഞ്ഞു. ഉടന്‍തന്നെ ആര്‍ അരുണ്‍ പണം നല്‍കി.

തുടര്‍ന്ന് പച്ചക്കറിവ്യാപാരി, തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി സതീഷിനെ വിവരമറിയിച്ചു. സതീഷ് രാവിലെ പരാതിയുമായി കോട്ടായി പോലിസിനെ സമീപിക്കുകയായിരുന്നു.

കളക്ഷന്‍ ഏജന്റ് ആര്‍ അരുണിനെയും സുജിത്തിനെയും വെവ്വേറെ ചോദ്യംചെയ്തപ്പോള്‍ മൊഴിയിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് സുജിത്ത് കുറ്റം സമ്മതിച്ചതായും പോലിസ് പറഞ്ഞു. തുടര്‍ന്ന്, മറ്റു രണ്ടുപേരെയും ചൊവ്വാഴ്ച രാവിലെ അറസ്റ്റുചെയ്തു. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it