Sub Lead

ജാമിഅ മില്ലിയ്യയിലെ 10 വിദ്യാര്‍ഥികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ പോലിസ് അതിക്രമം നടത്തുകയും വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ജാമിഅ മില്ലിയ്യയിലെ 10 വിദ്യാര്‍ഥികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
X

ന്യൂ ഡല്‍ഹി: ഡിസംബര്‍ 15 ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഹാജരാകവണമെന്ന് ആവശ്യപ്പെട്ട് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലയിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ആക്രമണങ്ങളുടെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നു. 2019 ഡിസംബര്‍ 15ന് ഡല്‍ഹി പോലിസ് കാംപസില്‍ പ്രവേശിക്കുകയും സിഎഎ വിരുദ്ധ പ്രതിഷേധം നടത്തുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിയുകയും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചില പ്രതിഷേധക്കാര്‍ വിദ്യാര്‍ഥികളല്ലെന്നും പുറത്തുനിന്നെത്തിയവരാണെന്നുമായിരുന്നു പോലിസ് നിലപാട്. പ്രതിഷേധത്തിനിടെ സൗത്ത് ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ബസ്സുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ പോലിസ് അതിക്രമം നടത്തുകയും വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.



Next Story

RELATED STORIES

Share it