Sub Lead

ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം പോലിസുകാരനെ എറിഞ്ഞുകൊന്നു

ഈ മാസം ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്. പശുവിന്റെ പേരില്‍ ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തില്‍ സുബോധ് കുമാര്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം പോലിസുകാരനെ എറിഞ്ഞുകൊന്നു
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മോദി പങ്കെടുത്ത റാലിക്ക് ശേഷം ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ പൊലിസ് ഉദ്യോസ്ഥന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലാണ് സംഭവം. നോഹാര പൊലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുരേഷ് വത്സ് കൊല്ലപ്പെട്ടത്.സംവരണം ആവശ്യപ്പെട്ട നിഷാദ് വിഭാഗത്തില്‍ പെട്ട ആളുകള്‍ നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ ഡ്യൂട്ടിക്കായി എത്തിയതായിരുന്നു സുരേഷ് വത്സ്. ദേശീയപാത ഉപരോധിച്ച സമരക്കാരെ വഴിയില്‍ നിന്ന് നീക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കല്ലേറുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ മാസം ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്. പശുവിന്റെ പേരില്‍ ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തില്‍ സുബോധ് കുമാര്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരേഷിന്റെ ഭാര്യയ്ക്ക് 40 ലക്ഷവും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിലെ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it