കയ്യേറ്റം തടയാനെത്തിയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച് ബിജെപി എംഎല്‍എ (വീഡിയോ)
ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയയുടെ മകനും ബിജെപി എംഎല്‍എയുമായ ആകാശ് വിജയവര്‍ഗീയയുടെ നേതൃത്ത്വത്തിലായിരുന്നു, മാധ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും മുമ്പില്‍ വച്ചു ഉദ്യോഗസ്ഥനെ മര്‍ദിച്ചത്. ക്രിക്കറ്റ് ബാറ്റുപയോഗിച്ചാണ് എംഎല്‍എ ഉദ്യോഗസ്ഥനെ നേരിട്ടത്. എംഎല്‍എയുടെ സഹായികളും ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചു
ഇന്‍ഡോര്‍: കയ്യേറ്റം തടയാനെത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനു ബിജെപി എംഎല്‍എയുടെ നേതൃത്ത്വത്തില്‍ ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയയുടെ മകനും ബിജെപി എംഎല്‍എയുമായ ആകാശ് വിജയവര്‍ഗീയയുടെ നേതൃത്ത്വത്തിലായിരുന്നു മാധ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും മുമ്പില്‍ വച്ചു ഉദ്യോഗസ്ഥനെ മര്‍ദിച്ചത്. ക്രിക്കറ്റ് ബാറ്റുപയോഗിച്ചാണ് എംഎല്‍എ ഉദ്യോഗസ്ഥനെ നേരിട്ടത്. എംഎല്‍എയുടെ സഹായികളും ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചു.
കയ്യേറ്റം തടയുന്ന നടപടികള്‍ നിര്‍ത്തിവച്ച് എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്നും അല്ലാത്ത പക്ഷം എന്ത് സംഭവിച്ചാലും നിങ്ങള്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും എംഎല്‍എ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നുണ്ട്.
അതേസമയം ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്നും ഇനിയും മര്‍ദിക്കുമെന്നും പിന്നീട് എംഎല്‍എ ആകാശ് വിജയവര്‍ഗീയ മാധ്യമങ്ങളോടു പറഞ്ഞു. അനധികൃതമായാണ് ഉദ്യോഗസ്ഥന്‍ നടപടികള്‍ കൈക്കൊണ്ടത്. ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളക്കാനായിരുന്നു ശ്രമം. ഇതു തടയല്‍ തന്റെ ബാധ്യതയാണ്. വേണ്ടിവന്നാല്‍ ഇനിയും ഉദ്യോഗസ്ഥനെ മര്‍ദിക്കും- എംഎല്‍എ പറഞ്ഞു.
WATCH: Indore BJP MLA Akash Vijayvargiya, son of @KailashOnline, attacks officials from anti-encroachment team that arrived to demolish a structure
— The Indian Express (@IndianExpress) June 26, 2019
READ: https://t.co/yU413QBS1R pic.twitter.com/MHTwisFBPF
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT