Sub Lead

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ നാലാമത്തെ ചാപ്റ്റര്‍ കൊല്‍ക്കത്തയില്‍

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ നാലാമത്തെ ചാപ്റ്റര്‍ കൊല്‍ക്കത്തയില്‍
X

കൊല്‍ക്കത്ത: എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ പശ്ചിമ ബംഗാളിലെ ആദ്യ ചാപ്റ്ററും രാജ്യത്തെ നാലാമത്തെ ചാപ്റ്ററുമായ കൊല്‍ക്കത്ത 2047 ലോഞ്ച് ചെയ്തു. ഫൗണ്ടേഷന്റെ പുതിയ ചാപ്റ്റര്‍ രൂപീകരിച്ചുകൊണ്ടാണ് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പുതുവര്‍ഷത്തെ വരവേറ്റത്. കേന്ദ്ര സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുള്ള ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ന്യൂനപക്ഷ ജില്ലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആദ്യഘട്ടത്തില്‍ ചാപ്റ്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.

രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 73 മുസ്‌ലിം ന്യൂനപക്ഷ ജില്ലകളില്‍ ഒന്നാണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയിലെ ക്രെസ്റ്റ്‌വുഡ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ചാപ്റ്റര്‍ ലോഞ്ച് ചെയ്തത്. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ റിലേഷന്‍സ് ഹെഡ് ഫായിസ് മുഹമ്മദ് ചാപ്റ്ററിന്റെ ആശയത്തെക്കുറിച്ചും ഫൗണ്ടേഷന്‍ സിഇഒ മുഹമ്മദ് ഷഫീഖ് ശാക്തീകരണത്തിന്റെ പ്രസക്തിയും വിശദീകരിച്ചു.

അബ്ദുല്‍ ഗഫാര്‍ കൊല്‍ക്കത്ത 2047 ന്റെ പുതിയ പ്രസിഡന്റായും ഡോ.ഇനാമുര്‍റഹ്മാന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 16 അംഗങ്ങളെ ലോഞ്ചിങ് വേളയില്‍ ചാപ്റ്ററില്‍ ഉള്‍പ്പെടുത്തി. ഡോ.അനീസുസമാന്‍ സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അബ്ദുല്‍ ഗഫാര്‍ നന്ദിയും പറഞ്ഞു. ഡോ.ഇനാമുര്‍റഹ്മാന്‍ പരിപാടി ഏകോപിപ്പിച്ചു.

Next Story

RELATED STORIES

Share it