Sub Lead

കെ റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

കെ റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
X

കൊച്ചി: നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ കെ റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. വീട്ടമ്മമാര്‍ ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പോലിസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. നെടുമ്പാശ്ശേരിചെങ്ങമനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് നെടുവണ്ണൂര്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കെ റെയില്‍ അടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടമ്മമാര്‍ പ്രതിരോധിച്ചിരുന്നു. വീട്ടുപറമ്പില്‍ കല്ല് നാട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ഉദ്യോഗസ്ഥര്‍ കല്ലുകള്‍ നാട്ടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളില്‍ കെ റെയില്‍ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it