Sub Lead

പൂനെയിലെ വിദ്വേഷ പ്രസംഗം: ആള്‍ദൈവം കാളീചരണ്‍ മഹാരാജിന് ജാമ്യം; മഹാത്മാഗാന്ധിയെ അവഹേളിച്ച കേസില്‍ റിമാന്‍ഡില്‍ തുടരും

പൂനെയിലെ വിദ്വേഷ പ്രസംഗം: ആള്‍ദൈവം കാളീചരണ്‍ മഹാരാജിന് ജാമ്യം; മഹാത്മാഗാന്ധിയെ അവഹേളിച്ച കേസില്‍ റിമാന്‍ഡില്‍ തുടരും
X

ന്യൂഡല്‍ഹി: പൂനെയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജ് എന്ന അഭിജിത്ത് ധനഞ്ജയ് സരാഗിന് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധനയോടെയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്. എന്നാല്‍, കാളീചരണ്‍ മഹാരാജിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല. മഹാത്മാഗാന്ധിക്കെതിരേനടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഡിസംബര്‍ 19ന് പൂനെയില്‍ നടന്ന 'ശിവപ്രതാപ് ദിന്‍' പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് ഇയാള്‍ക്കെതിരേ പൂനെ സിറ്റി പോലിസ് ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇയാളെ പൂനെ കോടതി ഒരുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഡിസംബര്‍ 26 ന് വൈകുന്നേരം റായ്പൂരില്‍ നടന്ന ദ്വിദിന ധര്‍മ സന്‍സദിന്റെ (മത പാര്‍ലമെന്റ്) സമാപന വേളയിലാണ് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 30 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജനുവരി 13 വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. അതിനിടയിലാണ് പൂനെ പ്രസംഗത്തിന്റെ പേരിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. 'രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. 1947ല്‍ (വിഭജനത്തെ പരാമര്‍ശിച്ച്) അവര്‍ ഇന്ത്യയുടെ പല ഭാഗങ്ങളും പിടിച്ചെടുത്തു. അതെല്ലാം നമ്മുടെ കണ്‍മുന്നിലുള്ള സത്യമാണ്. അവര്‍ നേരത്തെ ഇറാനും ഇറാഖും അഫ്ഗാനിസ്താനും പിടിച്ചടക്കിയിരുന്നു. കൂടാതെ തെറ്റായ രാഷ്ട്രീയം നടത്തി ബംഗ്ലാദേശും പാകിസ്താനും പിടിച്ചെടുത്തു.

ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം യഥാര്‍ഥത്തില്‍ മഹാത്മാവാണ്. '- കാളിചരണ്‍ മഹാരാജിന്റെ പ്രസംഗം ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. വിവാദപ്രസംഗം നടത്തിയതിന് ശേഷം മധ്യപ്രദേശിലെ ഖജുരാഹോയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗേശ്വര്‍ ധാമിന് സമീപമുള്ള വാടക വീട്ടിലേക്ക് അദ്ദേഹം പോവുകയും ചെയ്തു. എന്നാല്‍, കാളിചരണ്‍ മഹാരാജ് എവിടേക്കാണ് പോയതെന്ന് അറിയാതെ പോലിസ് മൂന്ന് വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒടുവില്‍ ഡിസംബര്‍ 30 ന് റായ്പൂര്‍ പോലിസിന്റെ ഏഴംഗ സംഘം ഈ മത നേതാവിനെ ബാഗേശ്വര്‍ ധാമിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it