Sub Lead

ലക്ഷദ്വീപ് ഫാഷിസ്റ്റ് അജണ്ടകളുടെ പരീക്ഷണ ശാല: ഇ ടി മുഹമ്മദ്‌ ബഷീർ

ലക്ഷദ്വീപ്  ഫാഷിസ്റ്റ് അജണ്ടകളുടെ പരീക്ഷണ ശാല: ഇ ടി മുഹമ്മദ്‌ ബഷീർ
X

കോഴിക്കോട്: ഫാഷിസ്റ്റ് അജണ്ടകളുടെ പരീക്ഷണ ശാലയാണ് ലക്ഷദ്വീപെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. കോഴിക്കോട് കിഡ്സൺ കോർണറിൽ സേവ്‌ ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്‌ദേഹം. മനുഷ്യത്വവിരുദ്ധമായ എല്ലാ ഫാഷിസ്റ്റ് ചെയ്തികളും അറപ്പില്ലാതെ ഇവിടെ ആവർത്തിക്കപെടും. അതിനാൽ ഇത് കയ്യും കെട്ടി നോക്കി നിൽക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു .

ചലോ ലക്ഷദ്വീപ് എന്നതായിരിക്കണം ഇനി കേരളത്തിന്റെ മുദ്രാവാക്യമെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ ഇ എൻ കുഞ്ഞമ്മദ് അഭ്യർത്ഥിച്ചു.

കൊവിഡ് കാലത്തെ ദുരുപയോഗം ചെയ്ത് നടത്തുന്ന അട്ടിമറിയാണിത് .

കോർപറേറ്റുകൾക്ക് മനുഷ്യൻ ഒരു പദാർത്ഥം മാത്രമാണ് . ഒന്നുകിൽ രാജ്യ സ്നേഹികൾ അല്ലെങ്കിൽ രാജ്യദ്രോഹികൾ രണ്ടിലൊന്ന് മാത്രമാണ് അവരുടെ കാഴ്ചപ്പാടിലുള്ളത് . നിങ്ങൾ അംഗീകരിക്കുന്നുവോ ഇല്ലേ എന്ന ഒറ്റ ചോദ്യമേയുള്ളു .എന്നാൽ നമുക്ക് ഒറ്റക്കെട്ടായി ഒന്നേ പറയാനുള്ളൂ . ആ ഭൂമി തരിശാക്കാതെ ഇബ്ലീസുകൾ അവിടം വിട്ടു പോകണം. കെ ഇ എൻ വ്യക്തമാക്കി .

ഇത് ദ്വീപുകാരുടെ പ്രശ്നമല്ല , നമ്മുടെ പ്രശ്നമാണ് . എ വാസു പറഞ്ഞു .

ഡോകുമെന്ററി സംവിധയകൻ ഗോപാൽ മേനോൻ , അഹ്‌മദ്‌ ശരീഫ് പി , ശറഫുദ്ധീൻ കോടമ്പാട്ട് പ്രസംഗിച്ചു.

Next Story

RELATED STORIES

Share it