Sub Lead

രാമനാട്ടുകര കാർ അപകടത്തിൽ ദുരൂഹത: ഏഴ് പേർ കസ്‌റ്റഡിയിൽ

രാമനാട്ടുകര കാർ അപകടത്തിൽ ദുരൂഹത: ഏഴ് പേർ കസ്‌റ്റഡിയിൽ
X

കോഴിക്കോട്: രാമനാട്ടുകര എയർപോർട്ട് റോഡിൽ തിങ്കളാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹത. മറ്റു രണ്ട് വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം. ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനിൽ പോലീസിൻ്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

വിവിധ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. യുവാക്കൾ സഞ്ചരിച്ച ബെലോറെ വാഹനം സിമൻറ്‌ ലോറിയിൽ ഇടിച്ചാണ്‌ അപകടം.

പാലക്കാട്‌ ചെർപ്പുളശ്ശേരി സ്വദേശികളാണ്‌ മരിച്ച അഞ്ച്‌ പേരും. അമിതവേഗത്തിൽ കാർ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്നാണ്‌ ലോറി ഡ്രൈവർ നൽകിയ മൊഴി.

Next Story

RELATED STORIES

Share it