Sub Lead

പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിൽ ദുരൂഹതകളേറെ; ബിജെപി- ആർഎസ്എസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പോപുലർ ഫ്രണ്ട്

പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിൽ ദുരൂഹതകളേറെ;    ബിജെപി- ആർഎസ്എസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പോപുലർ ഫ്രണ്ട്
X

കോഴിക്കോട്: പത്തനാപുരം ചിതൽവെട്ടി വാർഡിലെ പാടം കശുമാവ് തോട്ടത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ബിജെപി- ആർഎസ്എസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കളായ ടി ജി മോഹൻദാസ്, വി എസ് ജിതിൻ ദേവ് എന്നിവരെ ചോദ്യം ചെയ്താൽ ഗൂഢാലോചനയുടെ ചുരുളഴിയും. ആർഎസ്എസ്- ബിജെപി നേതാക്കൾ പ്രതിസ്ഥാനത്തുള്ള കള്ളപ്പണ കേസിൽ നിന്നും ശ്രദ്ധ തിരിക്കാൻ സംസ്ഥാനത്ത് വർഗീയ കലാപവും പ്രശ്നങ്ങളും ഉണ്ടാക്കണമെന്ന് സോഷ്യൽ മീഡിയ ചർച്ചയിൽ ആർഎസ്എസ് നേതാക്കൾ ആഹ്വാനം നടത്തിയതിന്റെ തുടർച്ചയാണോ പത്തനാപുരം സ്ഫോടകവസ്തു ശേഖരം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആർഎസ്എസ് നേതാവിന്റെ കലാപാഹ്വാനത്തിന് പിന്നാലെയാണ് ദുരൂഹ സാഹചര്യത്തിൽ പാടം പ്രദേശത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുന്നത്. പോലിസും നാട്ടുകാരും അറിയുന്നതിന് മുന്നേ തന്നെ പ്രദേശത്തെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയതിലും ദുരൂഹതയുണ്ട്. ഇതിനു പിന്നാലെ നേരത്തെ എഴുതി തയ്യാറാക്കിയ തിരക്കഥയെന്ന പോലെ ബിജെപി സംസ്ഥാന നേതാക്കൾ ഓരോന്നായി സംഭവസ്ഥലം സന്ദർശിക്കാനെത്തിയതും സംശയാസ്പദമാണ്.

സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് പിന്നിലെ വസ്തുത എന്താണെന്ന് പോലിസ് പറയും മുമ്പേ തന്നെ പ്രദേശത്തെ മുസ്ലീംകൾക്കും മുസ്ലീമായ വാർഡ് മെമ്പറിനും എതിരേ വാർത്ത നൽകിയ ആർഎസ്എസ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ നിലപാടും ദുരൂഹമാണ്. ഉന്നത പോലിസ് ഉദ്യോഗസ്ഥർ പോലും അവകാശപ്പെടാത്ത തീവ്രവാദ ബന്ധവും ഇതരസംസ്ഥാന ബന്ധവും സംഘപരിവാർ മാധ്യമങ്ങൾക്ക് മാത്രം എവിടെ നിന്നാണ് ലഭിക്കുന്നത്.

മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന വി എസ് ജിതിൻ ദേവ് വ്യാപകമായി വർഗീയ പ്രചാരണങ്ങൾ ഈ മേഖലയിൽ നടത്തിയിരുന്നു. തമിഴ്നാട്ടിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് അന്നും ഇന്നും ബിജെപി നുണപ്രചാരണം നടത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ സംഘമായ കേരളാ പോലിസിന് പോലും ലഭിക്കാത്ത വിവരങ്ങൾ എങ്ങനെയാണ് ജിതിൻ ദേവിന് ലഭിക്കുക.

അതുകൊണ്ട് തന്നെ ഈ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തുടനീളം മുൻകാലങ്ങളിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള 36 ഇടങ്ങളിലായി വൻതോതിൽ സ്ഫോടകശേഖരം പിടികൂടിയിട്ടും കാണിക്കാത്ത ആവേശം ഉറവിടം കണ്ടെത്താനാവാത്ത ഈ കേസിൽ കാണിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. പോലിസിലെ ചില ഉദ്യോഗസ്ഥർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നു. ഗൗരവപൂർണ്ണമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ ഒരു പ്രത്യേക മതവിഭാഗത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന സംഘപരിവാർ താല്പര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ മാധ്യമങ്ങളും പൊതുസമൂഹവും തയ്യാറാകേണ്ടതാണ്.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ആർഎസ്എസ് നടത്തുന്ന ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിത്. സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിലും ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it