Sub Lead

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇസ്ലാം സ്വീകരിക്കുമെന്ന ഭീഷണിയുമായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍

ലാക്കിസറായി ജില്ലയിലെ രാംഗഡ് ചൗക്കിലെ ബിഡിഒ മനോജ്കുമാര്‍ അഗവര്‍വാളാണ് ഫെബ്രുവരി ഏഴിനകം തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദൂയിസത്തില്‍നിന്ന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍  ഇസ്ലാം സ്വീകരിക്കുമെന്ന ഭീഷണിയുമായി  ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍
X

പട്‌ന: തനിക്കെതിരായ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന ഭീഷണിയുമായി ബിഹാറിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ (ബിഡിഒ). ലാക്കിസറായി ജില്ലയിലെ രാംഗഡ് ചൗക്കിലെ ബിഡിഒ മനോജ്കുമാര്‍ അഗവര്‍വാളാണ് ഫെബ്രുവരി ഏഴിനകം തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദൂയിസത്തില്‍നിന്ന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

അഴിമതി ആരോപിച്ച് ജനുവരി 25നാണ് അഗര്‍വാളിനെ സസ്‌പെന്റ് ചെയ്തത്.തനിക്കെതിരായ നടപടി ഏകപക്ഷീയവും ജാതീയതയില്‍ അധിഷ്ഠിതവും രാഷ്ട്രീയ പകപോക്കലും ആണെന്ന് അദ്ദേഹം ആരോപിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണകക്ഷി നേതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി രണ്ടു പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനാണ് തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.തന്നെ തകര്‍ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ തെളിയിക്കണം. ഫെബ്രുവരി ഏഴിനകം തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ മതപരിവര്‍ത്തനം നടത്തുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യും. അഗര്‍വാളിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it