Sub Lead

സന്ദര്‍ശക വിസയിലുള്ളവര്‍ക്കും ഉംറ ചെയ്യാം; ഈ നിബന്ധന പാലിക്കണം

ജിസിസി പൗരന്‍മാര്‍ക്കും ഉംറക്ക് വരാം. അവരും ഇഅ്തമര്‍ന ആപ് വഴി അനുമതി തേടണം. ഹറമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും തിരക്ക് ക്രമീകരിക്കുന്നതിനും വേണ്ടിയാണ് ആപ്ലിക്കേഷന്‍ വഴിയുള്ള അനുമതി നിര്‍ബന്ധമാക്കിയത്.

സന്ദര്‍ശക വിസയിലുള്ളവര്‍ക്കും ഉംറ ചെയ്യാം; ഈ നിബന്ധന പാലിക്കണം
X

റിയാദ്: ഉംറ കര്‍മം നിര്‍വഹിക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്ന് സൗദി ഹജ് മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം ബിന്‍ സഈദ്.സൗദിയിലുള്ളവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും റസിഡന്റ് വിസക്കാര്‍ക്കും ഉംറ നിര്‍വഹിക്കാം.

എന്നാല്‍, ഉംറ ചെയ്യാന്‍ ഇഅ്തമര്‍നാ ആപ് വഴിയുള്ള അനുമതി നേടല്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജിസിസി പൗരന്‍മാര്‍ക്കും ഉംറക്ക് വരാം. അവരും ഇഅ്തമര്‍ന ആപ് വഴി അനുമതി തേടണം. ഹറമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും തിരക്ക് ക്രമീകരിക്കുന്നതിനും വേണ്ടിയാണ് ആപ്ലിക്കേഷന്‍ വഴിയുള്ള അനുമതി നിര്‍ബന്ധമാക്കിയത്.

കൊവിഡ് കാലത്താണ് ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കിയതെങ്കിലും നിലവില്‍ സമ്പൂര്‍ണ ആപ് ആയി ഇത് മാറിയിട്ടുണ്ട്. ആപ്പിനോട് ജനങ്ങളില്‍നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ഉംറ സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും ഇഅ്തമര്‍നാ ആപ്പിലുണ്ട്. തവക്കല്‍ന ആപ്പില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ഉംറ അനുമതി ലഭിക്കില്ല. വിദേശത്ത് നിന്ന് ഉംറക്ക് വന്നവര്‍ക്ക് 90 ദിവസം വരെ രാജ്യത്ത് തുടരാം. നിലവില്‍ ഇത് 30 ദിവസം വരെയാണെന്നും വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it