ബാലഭാസ്‌കറിന്റെ മരണം: അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതയുടെ നിര്‍ദേശം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ വിശദമായ റിപോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.രണ്ടു ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കണം

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ   നിര്‍ദേശം

കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ കാറപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ റിപോര്‍ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതയുടെ നിര്‍ദേശം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ വിശദമായ റിപോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.രണ്ടു ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ബാലഭാസ്‌കറിന്റെ സുഹൃത്തുകളുമായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ബാലഭാസ്്കറിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നത്.തുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രകാശ് തമ്പി,സുനില്‍കുമാര്‍ എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

RELATED STORIES

Share it
Top