ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഭാര്യയുടെ കുളി ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; യുപിയില്‍ യുവാവിനെതിരേ കേസ്
ഭാര്യ കുളിക്കുന്ന ദൃശ്യം വീഡിയോ കോളിലൂടെ പകര്‍ത്തിയ യുവാവ്, പിന്നീട് ഇത് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.

ലഖ്‌നൗ: സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ഭാര്യയുടെ കുളിമുറിദൃശ്യം പങ്കുവെച്ച യുവാവ് അറസ്റ്റില്‍. ഭാര്യ കുളിക്കുന്ന ദൃശ്യം വീഡിയോ കോളിലൂടെ പകര്‍ത്തിയ യുവാവ്, പിന്നീട് ഇത് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് എന്ന യുവാവാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ്, മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഒരിക്കല്‍ ഭാര്യയെ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വിഡിയോ കോള്‍ ഓണായിരുന്നതിനാല്‍ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കുകയും പിന്നീട് ഫോളോവേഴ്‌സിനെ കൂട്ടാനായി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഭാര്യ വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് തയ്യാറായില്ല. തുടര്‍ന്ന് യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ സന്ദീപ് വീഡിയോ നീക്കം ചെയ്യുകയും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ഒട്ടേറെ ആളുകള്‍ ദൃശ്യം കണ്ടതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പോലിസ് സൂപ്രണ്ട് റണ്‍വിജയ് സിങ് പറഞ്ഞു.
RELATED STORIES
രാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMT