ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരന്‍ അറസ്റ്റില്‍
ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്.

ഉദയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ കുട്ടികളോടു നിര്‍ദേശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍.
ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ പാചകം ചെയ്യുന്ന ഭക്ഷണം വിദ്യാര്‍ഥികളെക്കൊണ്ട് വിളമ്പിക്കുകയായിരുന്നു പതിവ്. സാധാരണ ഇയാള്‍ മേല്‍ജാതിക്കാരായ വിദ്യാര്‍ഥികളെയാണ് ഇതിനു നിയോഗിക്കാറുള്ളത്. കഴിഞ്ഞ ദിവസം അധ്യാപിക നിര്‍ദേശിച്ചത് അനുസരിച്ച് ദലിത് വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടിയാണ് ഭക്ഷണം വിളമ്പിയത്.
ദലിത് ബാലിക ഭക്ഷണം വിളമ്പുന്നതു കണ്ട ലാലാ റാം അതു തടയുകയും വാങ്ങിയ കുട്ടികളോട് വലിച്ചെറിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ ഇത് അനുസരിച്ചു. തുടര്‍ന്ന് ദലിത് ബാലിക വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നു വീട്ടുകാര്‍ സ്‌കൂളില്‍ എത്തി പരാതി നല്‍കിയതിനു പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT