തൃത്താല പീഡനക്കേസ്: മൂന്നാം പ്രതി പിടിയില്‍
കറുകപ്പുത്തൂര്‍ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
പാലക്കാട്: തൃത്താല പീഡനക്കേസിലെ മൂന്നാം പ്രതി പിടിയില്‍. കറുകപ്പുത്തൂര്‍ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.കേസില്‍ ഒളിവിലായിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ മുഹമ്മദുമായാണ്. രണ്ടിടങ്ങളില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയുടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
2019ലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്കി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചെന്ന് കാണിച്ച് കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. ഹോട്ടലുകളില്‍ മറ്റ് ചെറുപ്പക്കാര്‍ക്കൊപ്പം നില്ക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. രണ്ട് തവണ വ്യത്യസ്ഥ ഹോട്ടലുകളില്‍ നിന്നായി യുവാവിനൊപ്പം പെണ്‍കുട്ടിയെ പോലിസ് പിടികൂടിയിരുന്നു.
ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT