Sub Lead

ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ച് വീണ് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു(24) ആണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it