Sub Lead

സവര്‍ക്കറിന് മുമ്പിലെ 'വീര്‍' ഒഴിവാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

ബിജെപി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന 'വീര്‍' ആണ് എടുത്തുമാറ്റിയത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയതും പുസ്തകങ്ങളില്‍ വിശദീകരിക്കുന്നു.

സവര്‍ക്കറിന് മുമ്പിലെ വീര്‍ ഒഴിവാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍
X

ജയ്പൂര്‍: അധികാരത്തിലേറി ആറു മാസത്തിനിടെ രാജസ്ഥാനിലെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാന ബോര്‍ഡിനെ പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയത്. ഇതില്‍ പലതും ചരിത്രസംഭവങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ട് എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ ടേമില്‍ കൈകൊണ്ട പല തീരുമാനങ്ങളുമായും ബന്ധപ്പെട്ടുള്ളതാണ്.

തിരുത്തലുകളില്‍ പ്രധാനം സവര്‍ക്കറിനു മുമ്പിലെ 'വീര്‍' എടുത്തു കളഞ്ഞതാണ്. ഇനി വിനായക് ദാമോദര്‍ സവര്‍ക്കര്‍ മാത്രമാവും.ബിജെപി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന 'വീര്‍' ആണ് എടുത്തുമാറ്റിയത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയതും പുസ്തകങ്ങളില്‍ വിശദീകരിക്കുന്നു. ഹിന്ദു മഹാസഭയെ വര്‍ഗീയ ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംഘടന എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചത്.

നേരത്തെ മുസ്‌ലിം സംഘടനകളുടെ പേര് മാത്രമേ പട്ടികയില്‍ ഉണ്ടായിരുന്നുള്ളൂ. പുസ്തകത്തിലെ ജിഹാദ് എന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.

നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ചാണ് നേരത്തെ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നത്. ഇക്കുറി നോട്ട് നിരോധനത്തെ കുറിച്ചുള്ള ഭാഗങ്ങളെല്ലാം നീക്കം ചെയ്തു. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷനായി അച്ചടിച്ച പുസ്തകങ്ങള്‍ രാജസ്ഥാന്‍ സ്‌റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡാണ് പുറത്തിറക്കിയത്.

അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ടെക്സ്റ്റ്ബുക്ക് റിവ്യൂ കമ്മറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it