പുല്‍വാമ ആക്രമണം: ഇന്ത്യ പാകിസ്താന് തെളിവ് കൈമാറി
ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നും തെളിവ് നല്‍കിയാല്‍ നടപടിയെടുക്കാമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ പാകിസ്താനു കൈമാറി. പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദ് ക്യാംപുകളുടെയും അവര്‍ക്കു നേതൃത്വം നല്‍കുന്നതും ഇന്ത്യ തേടുന്നതുമായ നേതാക്കളുടെയും വിവരങ്ങളും ഇന്ത്യ കൈമാറിയതായാണു വിവരം. നേരത്തേ, ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നും തെളിവ് നല്‍കിയാല്‍ നടപടിയെടുക്കാമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദത്തിനിടെയാണ് പാകിസ്താന്‍ തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പഴയതു പോലെ നടപടിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് തെളിവ് ചോദിക്കുന്നതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇതിനിടെയാണ് ജെയ്‌ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യനല്‍കിയത്. ഇതോടെ, പാകിസ്താനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നാണു വിലയിരുത്തല്‍.
RELATED STORIES
രാജ്യത്തെ റോഡുകളിലെ ട്രാഫിക് ജാം സൂചിപ്പിക്കുന്നത് വാഹനവിപണിയിലെ വളര്ച്ച: ബിജെപി എംപി
5 Dec 2019 2:44 PM GMTമാധ്യമപ്രവര്ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി അറസ്റ്റില്
5 Dec 2019 2:02 PM GMTഹൈക്കോടതിയുടെ മുകളില് നിന്ന് ചാടി ഒരാള് ആത്മഹത്യ ചെയ്തു
5 Dec 2019 1:20 PM GMTഐഐടി വിദ്യാര്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില് കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്
5 Dec 2019 12:04 PM GMT