Sub Lead

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 11.35 ന് കൊച്ചിയിലെത്തും.എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രത്യേക ഹെലികോപ്ടറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകും

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം
X

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 11.35 ന് കൊച്ചിയിലെത്തും.എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രത്യേക ഹെലികോപ്ടറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. 2 മണിക്ക് തിരികെ മടങ്ങും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചി നാവിക വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, എറണാകുളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ എസ്പിജിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രി വന്നിറങ്ങുന്നതു മുതല്‍ തിരികെ പോകുന്നതുവരെയുള്ള ഓരോ ഘട്ടങ്ങളിലും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു. നാവിക വിമാനത്താവളത്തില്‍ നിന്ന് ഗസ്റ്റ് ഹൗസ് വരെ റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രിയെത്തുക. ഈ ഭാഗങ്ങളിലെ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാനും ബാരിക്കേഡുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി രാത്രി തങ്ങുന്ന ഗസ്റ്റ് ഹൗസില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തുക. മെഡിക്കല്‍, ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ വൈദ്യസഹായം ലഭ്യമാക്കാനുള്ള ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. പോലീസിനും ഫയര്‍ ഫോഴ്‌സിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. പ്രധാനമന്ത്രി തിരികെ പോകുന്ന കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Next Story

RELATED STORIES

Share it