Sub Lead

പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്‌ലിം ഐക്യ വേദി മാര്‍ച്ച് നടത്തി

ഇത്തരം സഭാധ്യക്ഷന്മാരുടെ ആരോപണങ്ങള്‍ കേരളത്തിലെ സമധാനന്തരീക്ഷം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും കാരണമാവും

പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്‌ലിം ഐക്യ വേദി മാര്‍ച്ച് നടത്തി
X

പാലാ: കേരളത്തില്‍ ലവ് ജിഹിദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും വ്യാപകമാവുന്നു എന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗ്ഗീയ ആരോപണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം ഐക്യവേദി പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. പാലാ ളാലം ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ബിഷപ്പ് ഹൗസിന് സമീപം പോലിസ് തടഞ്ഞു.

ഇത്തരം സഭാധ്യക്ഷന്മാരുടെ ആരോപണങ്ങള്‍ കേരളത്തിലെ സമധാനന്തരീക്ഷം തകര്‍ക്കുമെന്നും, വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കാരണമാവുമെന്നും പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പോപുലര്‍ ഫ്രണ്ട് കോട്ടയം ജില്ല പ്രസിഡന്റ് സുനീര്‍ മൗലവി അല്‍ ഖാസിമി പ്രസ്താവിച്ചു.

വര്‍ഗ്ഗീയത വിളമ്പുന്ന പാലാ ബിഷപ്പിനെതിരേ കേരള ഗവണ്‍മെന്റ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും, പോലിസ് നീതിക്കൊപ്പം ചേര്‍ന്ന് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും വിഷയാവതരണം നടത്തി ഷെമീര്‍ അലിയാര്‍ സംസാരിച്ചു പ്രതിഷേധ മാര്‍ച്ചില്‍ വന്‍ ജനാവലി പങ്കെടുത്തു.

Next Story

RELATED STORIES

Share it