Sub Lead

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതി: സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി നാളെ ഹൈക്കോടതിയില്‍

കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതി: സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി നാളെ ഹൈക്കോടതിയില്‍
X

കോഴിക്കോട്: കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഒരു വര്‍ഷത്തിന് ശേഷം ഹൈക്കോടതി നാളെ പരിഗണിക്കും. ഹൈക്കോടതിയുടെ ഇടപെടലിലാണ് നിക്ഷേപകരുടെ പ്രതീക്ഷ.

കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിക്കുന്നത്. 104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.

കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് മുന്‍ ജീവനക്കാരനായ എം വി സുരേഷ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. നിക്ഷേപര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളും കേസില്‍ പ്രതിയായില്ല. തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ആയിട്ടില്ല.

നിക്ഷേപകര്‍ നല്‍കിയ രണ്ടാമതൊരു ഹര്‍ജികൂടി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചും നാളെ പരിഗണിക്കുന്നുണ്ട്. ഈ ഹര്‍ജിയില്‍ കാലാവധി പൂര്‍ത്തിയായ സ്ഥിരം നിക്ഷേപം പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും അറിയിക്കാന്‍ ജസ്റ്റിസ് ടി ആര്‍ രവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാറിന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടിവരും.

Next Story

RELATED STORIES

Share it