Sub Lead

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍: ഫീസ് കുത്തനെ ഉയര്‍ത്തിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കര്‍ണാടക ലോറി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ആണ് കോടതിയെ സമീപിച്ചത്.

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍: ഫീസ് കുത്തനെ ഉയര്‍ത്തിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു
X

ബംഗളൂരു: പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിയ കേന്ദ്ര വിജ്ഞാപനം കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനു നോട്ടിസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കര്‍ണാടക ലോറി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ആണ് കോടതിയെ സമീപിച്ചത്. നേരത്തെ കേന്ദ്രം സമാനമായ വിജ്ഞാപനം ഇറക്കിയെങ്കിലും 2017ല്‍ ഹൈക്കോടതി അത് റദ്ദാക്കിയതാണെന്ന് ഹരജിയില്‍ പറയുന്നു.

പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസ് 600 രൂപയില്‍നിന്ന് 5000 രൂപയായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ബൈക്കുകളുടെ ഫീസ് 300ല്‍ നിന്ന് ആയിരം രൂപയാക്കി.

ബസ്സുകളുടെയും ട്രക്കുകളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസ് 1500ല്‍നിന്ന് 12,500 ആയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഫിറ്റ്‌നസ് പുതുക്കേണ്ടതുണ്ട്.

Next Story

RELATED STORIES

Share it