Sub Lead

ഹൈദരാബാദ് നൈസാമിന്റെ പണം: പാകിസ്താനുമായി നടന്നുവരുന്ന കേസില്‍ ഇന്ത്യയ്ക്ക് നിര്‍ണായക നേട്ടം

നൈസാമിന്റെ പിന്‍ഗാമിയും എട്ടാം ഹൈദരാബാദ് നൈസാമുമായ മുകാറാം ജായും സഹോദരന്‍ മുഫാഖാം ജായും ചൊവ്വാഴ്ച ഇന്ത്യയ്‌ക്കൊപ്പം കക്ഷിചേര്‍ന്നതോടെയാണ് കേസില്‍ ഇന്ത്യക്ക് മേല്‍കൈ ഉണ്ടായത്.

ഹൈദരാബാദ് നൈസാമിന്റെ പണം: പാകിസ്താനുമായി നടന്നുവരുന്ന കേസില്‍ ഇന്ത്യയ്ക്ക് നിര്‍ണായക നേട്ടം
X

ലണ്ടന്‍: വിഭജനകാലത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച തുകയെച്ചൊല്ലി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ പാകിസ്താനുമായി നടന്നുവരുന്ന കേസില്‍ ഇന്ത്യയ്ക്ക് നിര്‍ണായക നേട്ടം. നൈസാമിന്റെ പിന്‍ഗാമിയും എട്ടാം ഹൈദരാബാദ് നൈസാമുമായ മുകാറാം ജായും സഹോദരന്‍ മുഫാഖാം ജായും ചൊവ്വാഴ്ച ഇന്ത്യയ്‌ക്കൊപ്പം കക്ഷിചേര്‍ന്നതോടെയാണ് കേസില്‍ ഇന്ത്യക്ക് മേല്‍കൈ ഉണ്ടായത്.

1948ല്‍ ഹൈദരാബാദ് നൈസാമായിരുന്ന ഉസ്മാന്‍ അലി ഖാന്‍ ബ്രിട്ടനിലെ പാകിസ്താന്‍ ഹൈക്കമ്മിഷണര്‍ക്ക് കൈമാറിയ പത്തുലക്ഷം പൗണ്ടിനെച്ചൊല്ലിയാണ് തര്‍ക്കം. 2019ല്‍ ഇത് 3.5 കോടി പൗണ്ടായി (ഏകദേശം 308 കോടി രൂപ) വളര്‍ന്നു. ഹൈദരാബാദ് നൈസാമിന്റെ തുക തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ഇന്ത്യയുടെ പിന്തുണയോടെ നൈസാമിന്റെ പിന്‍ഗാമികള്‍ വാദിച്ചു. എന്നാല്‍ അതിന്റെ അവകാശം തങ്ങള്‍ക്ക് തന്നെയാണെന്ന് പാകിസ്താന്‍ മറുവാദമുന്നയിക്കുന്നു.

തുക കൈമാറുന്ന സമയത്ത് പാകിസ്താനിലാണോ ഇന്ത്യയിലാണോ ചേരേണ്ടതെന്ന് നൈസാമിന് സംശയമുണ്ടായിരുന്നെന്നും പിന്നീട് ഇന്ത്യയില്‍ ചേരാന്‍ തീരുമാനിച്ചശേഷം ഈ തുക അദ്ദേഹം തിരികെയാവശ്യപ്പെട്ടിരുന്നെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it